പ്രശ്ന ബാധിത ബൂത്തുകളില്‍ ശക്തമായ സുരക്ഷ

പൊന്നാനി, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി തുടങ്ങിയ തീരദേശ മേഖലയിലുമാണ് പ്രശ്നബാധിത ബൂത്തുകൾ

ജില്ലയിലെ 98 പ്രശ്നബാധിത ബൂത്തുകളില്‍ പൊലീസും കേന്ദ്ര സേനയും ശക്തമായ സുരക്ഷയൊരുക്കും. ജില്ലയിലെ മലയോര മേഖലയിലും തീരദേശ മേഖലയിലുമാണ് പ്രശ്നബാധിത ബൂത്തുകളുള്ളത്. ഇവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിക്കുന്നുണ്ട്. ശക്തമായ പൊലീസ് പട്രോളിങുമുണ്ടാകും. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തും. പ്രശ്നബാധിത ബൂത്തുകളില്‍ സിസിടിവി ക്യാമറ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മലയോര മേഖലകളും പൊന്നാനി, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി തുടങ്ങിയ തീരദേശ മേഖലയിലുമാണ് പ്രശ്നബാധിത ബൂത്തുകളെറെയും. ഇവിടങ്ങളില്‍ കേന്ദ്രസേനയെ നേരത്തെ തന്നെ വിന്യസിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ പൊലീസിന് എത്തിച്ചേരാനാകുന്ന ദൂരപരിധിയിലുള്ള പോളിങ് ബൂത്തുകളെ ഗ്രൂപ്പാക്കി തിരിച്ചാണ് സുരക്ഷക്രമീകരണം.