നശബ്ദ പ്രചരണത്തിലും വോട്ടുപിടിച്ച് ഗഫൂര്‍ പി.ലില്ലീസ്

തിരൂര്‍: നശബ്ദ പ്രചരണത്തിലും വോട്ട് പിടിച്ച് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ ബന്ധുക്കളേയും, സുഹൃത്തുക്കളേയും, അയല്‍വാസികളേയും നേരില്‍കണ്ടാണു വോട്ടുതേടിയത്. നശബ്ദപ്രചരണത്തിനിടയിലും തന്റെ വികസന സ്വപ്‌നങ്ങള്‍ ഗഫൂര്‍ പി.ലില്ലീസ് തന്റെ അടുപ്പക്കാരോടു വിവരിച്ചു നല്‍കി.

തിരൂരിന് വേണ്ടത് ഗഫൂറിനെപോലുള്ള സ്ഥാനാര്‍ഥികളേയായിരുന്നുവെന്നും മാറിച്ചിന്തിക്കാന്‍ ഇനി സമയം ലഭിക്കില്ലെന്നും അയല്‍വാസികളും ബന്ധുക്കളും പറഞ്ഞു. ഇന്നലെ രണ്ടു കല്യാണ വീടുകളും സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു.