നിശബ്ദ പ്രചാരണത്തിൽ വീടുകയറി വോട്ടുറപ്പിച്ച് കെ.ടി ജലീൽ

എടപ്പാൾ: നിയമസഭാ തെരെഞ്ഞെടുപ്പിൻ്റെ നിശബ്ദ പ്രചാരണവും അവസാനിച്ചു.നാളെ വോട്ടർമാർ പോളിങ്ങ് ബൂത്തിലേക്ക് നീങ്ങും.

തവനൂർ മണ്ഡലം എൽ .ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് പുറത്തൂർ മംഗലം കാവിലക്കാട് മറവഞ്ചേരി തുടങ്ങി വിവിധ പ്രദേശങ്ങളിലെ വീടുകളിൽ സന്ദർശനം നടത്തി.

ഗായകൻ എടപ്പാൾ ബാപ്പുവിൻ്റെ വീട്ടിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി.മണ്ഡലത്തിലുടനീളം എൽ ഡി എഫ് പ്രവർത്തകർ ആവേശത്തോടെയാണ് വീടുകൾ കയറി വോട്ടുകൾ ഉറപ്പ് വരുത്തിയത്.തവനൂർ മണ്ഡലത്തിൽ ഇത്തവണ റൊക്കോഡ് ഭൂരിപക്ഷത്തിനാണ് താൻ വിജയിക്കാൻ പോകുന്നതെന്നും

മണ്ഡലത്തിൻ്റെ ഓരോ മുക്കിലും മൂലയിലും വികസനം എത്തിക്കാൻ കഴിഞ്ഞത് തന്നെയാണ് തൻ്റെ ആത്മവിശ്വാസം വർധിക്കാൻ കാരണമെന്നും ഡോ.കെ .ടി.ജലീൽ പറഞ്ഞു.സ്ഥാനാർത്ഥി നാളെ രാവിലെ ഒൻപതിന് വളാഞ്ചേരി മൂച്ചിക്കൽ ജി.എം.യു. പി.സ്കൂളിലെ 127-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപെടുത്തും.