സാദിഖലി ശിഹാബ് തങ്ങൾ ബൂത്തുകൾ സന്ദർശിച്ചു

തിരൂർ: വോട്ടെടുപ്പ് ദിവസം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എത്തിയത് നേതാക്കളിലും പ്രവർത്തകരിലും ആവേശമുണ്ടാക്കി. തിരൂർ മുനിസിപ്പാലിറ്റിയിലെ 73,74,75 ബൂത്തുകളുള്ള ഗവ. ബോയ്സ് ഹൈസ്കൂളിലാണ് തങ്ങൾ എത്തിയത്.

തിരൂരിലെത്തിയ തങ്ങളെ സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ, മണ്ഡലം ട്രഷറർ കൊക്കൊടി മൊയ്‌തീൻ കുട്ടി ഹാജി, മുൻസിപ്പൽ മുസ് ലിം ലീഗ് പ്രസിഡന്റ് കീഴേടത്തിര ഇബ്രാഹിം ഹാജി, ജനറൽ സെക്രട്ടറി എ.കെ സൈതാലിക്കുട്ടി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.