കണ്ണൂർ കളക്ടർ വിളിച്ച സമാധാനയോഗം യുഡിഎഫ് ബഹിഷ്കരിച്ചു

കണ്ണൂരിൽ കളക്ടർ വിളിച്ച സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. പൊലീസ് നടപടി ഏകപക്ഷീയമെന്ന് യുഡിഎഫ് ആരോപിച്ചു. മൻസൂറിന്റെ കൊലപാതകികളെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെ പിടിച്ച ശേഷം മാത്രം സമാധാനയോഗം മതി. ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

പാനൂരിൽ ഇന്നലെ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് നിരവധി ലീഗ് പ്രവർത്തകരെ പൊലീസ് വേട്ടയാടി. പത്താം ക്ലാസ് വിദ്യാർത്ഥിയെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാതാപിതാക്കൾ പൊലീസിനെ സമീപിച്ചെങ്കിലും വിട്ടയക്കാൻ തയ്യാറായില്ല. വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല. ലീഗ് നേതാക്കളെ പൊലീസ് മർദിച്ചെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. ഇന്നു മുതൽ ശക്തമായ സമരം നടത്താനാണ് യുഡിഎഫ് പ്രവർത്തകരുടെ തീരുമാനം.