Fincat

മന്‍സൂര്‍ വധക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുല്ലൂക്കര സ്വദേശി രതീഷിനെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം അനുഭാവിയായിരുന്ന രതീഷ് സംഭവത്തിനു ശേഷം ഒളിവിലായിരുന്നു.

 

മൻസൂർ വധക്കേസിൽ രണ്ടാമത്തെ പ്രതിയാണ് രതീഷ്. കോഴിക്കോട് വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ ചെക്യാടിന് സമീപത്ത് ഒഴിഞ്ഞ പ്രദേശത്താണ് തൂങ്ങി മരിച്ച നിലയിൽ രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. അവിടെ ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് നിഗമനം.

 

പാറക്കടവിൽ വെൽഡിങ് ഷോപ്പ് നടത്തുകയാണ് രതീഷ്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് രതീഷിന്റെ വീട്ടിൽ എത്തിയിരുന്നു. ഒളിവിലായിരുന്ന രതീഷിനായി പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു.

 

2nd paragraph

കേസിൽ മൊത്തം 24 പ്രതികളാണുള്ളത്. ഇതിൽ 11 പ്രതികളെയാണ് തിരിച്ചറിഞ്ഞിരുന്നത്. ഇവർക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്.