ബൈക്ക് മോഷ്ടാവ് പിടിയിൽ

വളാഞ്ചേരി: മോഷ്ടിച്ച ബൈക്കുമായി യുവാവിനെ വളാഞ്ചേരി പോലീസ് പിടികൂടി. കരേക്കാട് ചേനാടൻകുളമ്പ് സ്വദേശി കൊടങ്ങാട്ട് വീട്ടിൽ മുഹമ്മദ് ഇർഫാൻ (21 ) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11 മണിയോടെ ആതവനാട് ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് രേഖകളില്ലാതെ പൾസർ ബൈക്കുമായി പ്രതി പിടിയിലായത്.

 

കോഴിക്കോട് മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും മോഷിടിച്ച ബൈക്കാണിതെന്നും ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നും പോലീസ് അറിയിച്ചു. സിറ്റി സ്ക്കാൻ ന്യൂസ്. എസ്.ഐ. ആനന്ദൻ, സി പി ഒമാരായ കൃഷ്ണപ്രസാദ്‌, അനീഷ്, അക്ബർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.