നന്മ ഓണ്‍ലൈന്‍ സംസ്ഥാന കലോത്സവ വിജയികള്‍ക്കുള്ള സമ്മാന വിതരണം
മലപ്പുറം : മലയാള കലാകാരന്മാരുടെ ദേശിയ സംഘടനയായ നന്മ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച നന്മ ബാലയാരങ്ങ് ഓണ്‍ലൈന്‍ സംസ്ഥാന കലോത്സവ വിജയികള്‍ക്കുള്ള സമ്മാന വിതരണം മലപ്പുറം ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലയില്‍ നിന്നും 1200 കുട്ടികള്‍ വിവിധ ഇനങ്ങളില്‍ മത്സരിച്ചു. മലപ്പുറം മേഖല പരിപാടി നഗരസഭാ ചെയര്‍മാന്‍ മുജീബ് കടേരി ഉദ്ഘടനം ചെയ്തു. മലപ്പുറം, കോട്ടക്കല്‍, വേങ്ങര, മേഖലയില്‍ നിന്നും ഘജ, ൗു, വ,െ വ ൈവിഭകങ്ങളില്‍ നിന്നും 50 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഡി ടി പി സി കലാകാരന്‍ മാര്‍ക്കായി ഏര്‍പ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് വിതരണവും നടന്നു.

സുബൈര്‍ മുണ്ടുപറമ്പ്, സുനില്‍, ഗ്ലോറി ഉണ്ണി, ആര്‍ദ്ര എന്നിവര്‍ ഗാനം ആലപിച്ചു. ചടങ്ങില്‍ മേഖല സെക്രട്ടറി ഹനീഫ് രാജാജി, പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന്, കവി റാം മോഹന്‍, പി രവീന്ദ്രന്‍, നവാസ് തറയില്‍, കാര്‍ട്ടൂണിസ്‌റ് ഉസ്മാന്‍ ഇരുമ്പുഴി, ഹമീദ് മാസ്റ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു. മജീഷ്യന്‍ ഷംസു പാണായിയുടെ മാജിക് ഷോയോട് കൂടി പരിപാടി സമാപിച്ചു.