Fincat

നിയമം പാലിക്കുന്ന യാത്രക്കാർക്ക് വിഷുക്കണിക്കുള്ള വിഭവ കിറ്റ് സമ്മാനിച്ച് മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: നിയമം പാലിച്ച് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്ക് പ്രോത്സാഹനമായി വിഷുകണി കിറ്റും സദ്യക്കുള്ള വിഭവങ്ങളും നൽകി തിരൂരങ്ങാടി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പുതിയ മാതൃക. നിരത്തിൽ നിയമം പാലിച്ച് വാഹനമോടിക്കുന്നവർ അപകടത്തിൽപെടാതെ കുടുംബത്തിൽ തിരിച്ചെത്തുമെന്നുള്ള പൂർണ്ണ വിശ്വാസം കൊണ്ട് വിശേഷ ദിവസങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കാനുമാകണം.

1 st paragraph

അതിനാണ് ഇത്തര വിഭവങ്ങൾ നൽകിയുള്ള പുതിയ ബോധവത്ക്കരണം. കനത്ത ചൂടും റമദാൻ നോമ്പും വിഷുവുമെല്ലാം നിരത്തിൽ അപകട സാധ്യതയുള്ളതിനാൽ നിയമം പാലിക്കാൻ യാത്രക്കാർക്ക് പ്രചോദനമാകുന്നതിന് വേണ്ടിയുമാണ് ഇത്തരത്തിലുള്ള ബോധവൽക്കരണങ്ങൾ നൽകുന്നത്.

2nd paragraph

കണികൊന്ന, കണി വെള്ളരി, മാങ്ങ, പൈനാപ്പിൾ, നാളികേരം, പട്ട്, പഴം, മറ്റു ഫ്രൂട്സുകൾ തുടങ്ങി വിഷുവിന് കണി കാണാനുള്ള വിവിധ വിഭവങ്ങളും, സദ്യക്കുള്ള അരി, പായസകിറ്റ്, പച്ചക്കറികൾ എന്നിവയാണ് നിയമം പാലിച്ചെത്തുന്നവർക്ക് ഉദ്യോഗസ്ഥർ സമ്മാനമായി നൽകിയത്.

തിരൂരങ്ങാടി ജോയിൻ്റ് ആർ.ടി.ഒ എസ്.എ. ശങ്കരൻ പിള്ള, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.കെ പ്രമോദ് ശങ്കർ, പി.എച്ച് ബിജുമോൻ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ. സന്തോഷ് കുമാർ, വി.കെ. സജിൻ എന്നിവരുടെ നേതൃത്വത്തിലാണ് പൂക്കിപ്പറമ്പ്, കക്കാട്, കോട്ടക്കൽ, ചേളാരി, പരപ്പനങ്ങാടി,

എടരിക്കോട് തുടങ്ങി വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് സമ്മാനങ്ങൾ നൽകിയത്. റോഡിൽ വാഹനാപകടങ്ങൾ കുറക്കുന്നതിന് വരും ദിവസങ്ങളിലും വിവിധ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജോയിൻ്റ് ആർ.ടി.ഒ എസ് എ ശങ്കരൻ പിള്ള പറഞ്ഞു.