ജില്ലയില്‍ ഏപ്രില്‍ 14 മുതല്‍ യെല്ലോ അലര്‍ട്ട്

ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഏപ്രില്‍ 14 മുതല്‍ 16 വരെയുള്ള മൂന്ന് ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5 മി.മി വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.