ഇന്ത്യന്‍ ഭരണഘടനയുടെ വിജയം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ മോചനത്തിലൂടെ -കെഡിഎഫ്
മലപ്പുറം : രാജ്യത്ത് ജാതിയുടെ പേരില്‍ നടക്കുന്ന സാമൂഹ്യ, സാമ്പത്തിക അസമത്വങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ വിസ്മൃതിയിലാക്കാനുള്ള ജാതീയ ഫാസിസത്തിന്റെ നീക്കമാണെന്ന് കേരള ദലിത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ പറഞ്ഞു. കെ ഡി എഫ് നടത്തിയ ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറുടെ 130-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിവും പ്രാപ്തിയും തെളിയിക്കപ്പെട്ട ദളിത് വിഭാഗങ്ങളെ സമൂഹത്തിന്റെ ഉന്നത ശ്രേണികളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ചിന്താഗതികളെ ഭരണഘടനയുടെയ പ്രഖ്യാപിത നിയമങ്ങള്‍ മുന്നില്‍ നിര്‍ത്തി സംഘടിക ശക്തിയില്‍ ചെറുത്തു തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജന്‍ മഞ്ചേരി, സുബ്രഹ്മണ്യന്‍ പാണ്ടിക്കാട്, സുധീഷ് പയ്യനാട് , അജയ്കുമാര്‍ എടരിക്കോട്, ശാരദ നിലമ്പൂര്‍, സി രമേശ്, അയ്യപ്പന്‍ തിരുവാലി, ഷാജു കൊണ്ടോട്ടി, അപ്പുണ്ണി എടപ്പാള്‍, ഷീബ പുളിക്കല്‍, ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.