ബസ്സുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്  

താനൂർ: വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്ക് വ്യാഴാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് അപകടമുണ്ടായത് താനൂർ മൂലക്കൽ പെട്രോൾ പമ്പിനു സമീപത്ത് വെച്ചാണ് അപകടം.

തിരൂരിൽ നിന്നും ചാലിയത്തേക്ക് പോവുകയായിരുന്ന ബസ് പരപ്പനങ്ങാടിയിൽ നിന്നും തിരൂരിലേക്ക് വരികയായിരുന്ന ബിസ്മില്ലാ ബസ് തമ്മിൽ അമിത വേഗതയിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് പരപ്പനങ്ങാടിയിൽ നിന്ന് വരികയായിരുന്ന ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപകട കാരണം, കുട്ടികൾക്കും സ്ത്രീകൾക്കും താനൂർ ദേവധാർ സ്കൂളിലെ വിദ്യാർഥികൾക്കും പരിക്ക് പറ്റിയിട്ടുണ്ട്.അപകടത്തെത്തുടർന്ന് ബസ് ഡ്രൈവർ ചികിത്സയിലാണ് ഇരു ബസ്സിന്റേയും മുൻവശം പൂർണമായും തകർന്നു

 

വീണ്ടുമൊരു അപകട സാധ്യത മുന്നിൽ കണ്ട് ഫയർഫോഴ്സെത്തി റോഡിലെ ഓയലിൽ നീക്കം ചെയ്തു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇരു ബസ്സിലേയും ജീവനക്കാർക്കെതിരെ കേസെടുക്കണമെന്ന് നീട്ടുകാർ പോലീസിനോടാവശ്യപ്പെട്ടു.