ഗതാഗതം നിരോധിച്ചു

വട്ടപ്പറമ്പ്- കാടാമ്പുഴ റോഡില്‍ ആനക്കുഴിയാല്‍ ഭാഗത്ത് ഏപ്രില്‍ 19 മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഗതാഗതം നിരോധിച്ചു.

വാഹനങ്ങള്‍ മരവട്ടം-വട്ടപ്പറമ്പ്-കാടാമ്പുഴ, കാടാമ്പുഴ-ചാലിയക്കുടം റോഡ്, കോട്ടക്കല്‍-ആമ്പാറ-കാടാമ്പുഴ റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.