Fincat

എസ് ഐ യെ സസ്‌പെൻഡ് ചെയ്തു.

തിരൂരങ്ങാടി എസ്‌ഐ യെയാണ് ഡി ഐ ജി സസ്‌പെൻഡ് ചെയ്തത്.

ചെമ്മാട്: തിരുരങ്ങാടി എസ് ഐ ബിബിനെയാണ് ഡി ഐ ജി സസ്‌പെൻഡ് ചെയ്തത്. ആളുകൾക്ക് പിഴ ഒടുക്കാൻ എഴുതി നൽകുന്ന രസീറ്റിൽ കൃത്രിമം കാണിക്കുകയായിരുന്നു. കക്ഷികൾക്ക് രസീറ്റിൽ എഴുതി നൽകുന്ന തുകയേക്കാൾ കുറവായിരുന്നു പകർപ്പിൽ ഉണ്ടായിരുന്നത്. തുക തിരുത്തിയതായി കണ്ടെത്തുകയായിരുന്നു.

സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡി വൈ എസ് പി സുദര്ശനനെ വകുപ്പ് തല അന്വേഷണത്തിന് ചുമതലപ്പെടുത്തി. ശരിയാണെന്ന് കണ്ടെത്തി. റിപ്പോർട് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു സ്ഥലം മാറി എത്തിയതാണ് എസ് ഐ.