കൊവിഡ് രോഗികളുടെ വര്‍ധനവില്‍ സ്തംഭിച്ച് രാജ്യം

ദില്ലി: കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവില്‍ സ്തംഭിച്ച് രാജ്യം. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് രണ്ടരലക്ഷം പിന്നിട്ടു. രോഗവ്യാപനം രൂക്ഷമായ കേരളമടക്കം 12 സംസ്ഥാനങ്ങളിലും റെക്കോര്‍ഡ് വ്യാപനമാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്.

സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച പ്രധാനമന്ത്രി രാജ്യത്തെ ഓക്‌സിജന്‍ ഉത്പാദനം ഗണ്യമായി കൂട്ടാന്‍ ആവശ്യപ്പെട്ടു.