സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല

കര്‍ഫ്യൂ രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറുവരെവര്‍ക്ക് ഫ്രം ഹോം തിരകെക്കൊണ്ടുവരാനും തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രാത്രി കാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ചു വരെയാണ് കർഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.

രണ്ടാഴ്ചത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. സ്വകാര്യ ട്യൂഷൻ സെന്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. ഓൺലൈൻ ക്ലാസുകൾ മാത്രമാണ് നടത്തേണ്ടതെന്ന് നിർദേശമുണ്ട്.

മാളുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. തീയേറ്ററുകൾ ഏഴ് മണി വരെ മാത്രമേ തുറക്കാനാകൂ.വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കർശന നപടികൾ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.

തൃശൂർ പൂരം ഇത്തവണയും ചടങ്ങുകൾ മാത്രമായി നടത്താനും ഉന്നതതല യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.