Main Banner

മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാർഡ് കൈക്കലാക്കി പോലീസുകാരൻ പണം കവർന്നു.

കണ്ണൂർ: മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാർഡ് കൈക്കലാക്കി പോലീസുകാരൻ പണം കവർന്നു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. കടന്നപ്പള്ളി സ്വദേശി ശ്രീകാന്താണ് എടിഎം കാർഡ് കൈക്കലാക്കി അരലക്ഷം രൂപ കവർന്നത്.

 

1 st paragraph

ഗോകുൽ എന്നയാളെ നേരത്തെ എടിഎം കാർഡ് മോഷ്ടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് സഹോദരിയുടെ എടിഎം കാർഡും കണ്ടെടുത്തു. ഈ കാർഡാണ് പോലീസുകാരനായ ശ്രീകാന്ത് കൈക്കലാക്കിയത്.

2nd paragraph

തുടർന്ന് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഗോകുലിന്റെ സഹോദരിയിൽനിന്ന് എടിഎം കാർഡിന്റെ പിൻ നമ്പർ സ്വന്തമാക്കി. ഇതിനുശേഷം 9500 രൂപ പിൻവലിച്ചതായും ബാക്കി പണം കൊണ്ട് സാധനങ്ങൾ വാങ്ങിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ പരാതി ലഭിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്രീകാന്തിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തതായി റൂറൽ എസ്.പി. അറിയിച്ചു.