Main Banner

21കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതിനിടെ പ്രതി നടത്തിയ ഒരു നീക്കം കേസിൽ നിർണായകമായത്,

മലപ്പുറം: വളാഞ്ചേരിയിൽ കാണാതായ 21കാരിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിലെ പ്രതിയായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റൂർ വരിക്കോടൻ വീട്ടിൽ മുഹമ്മദ് അൻവർ ആണ് പിടിയിൽ ആയത്. വളാഞ്ചേരി കഞ്ഞിപ്പുര

 

1 st paragraph

ചോറ്റൂർ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സൂബീറ ഫർഹത്തിനെ കാണാതായത് കഴിഞ്ഞ മാസം മാർച്ച് 10നായിരുന്നു. സുബീറയുടെ മൃതദേഹം ബുധനാഴ്ച പുറത്തെടുക്കും.

സുബീറയെ കാണാതായി 40 ദിവസത്തിന് ശേഷം ആണ് മൃതദേഹം കണ്ടെത്തുന്നത്. സുബീറയുടെ വീടിന് കുറച്ചകലെ മണ്ണിട്ട് മൂടിയ നിലയിൽ ആയിരുന്നു മൃതദേഹം. പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കൊന്നതാണെന്നാണ് സൂചന. സ്വർണത്തിനു വേണ്ടി മാത്രമല്ല കൃത്യം ചെയ്തത് എന്നാണ് പൊലീസ് നിഗമനം.

 

2nd paragraph

 

ചെങ്കൽ ക്വാറിയോട് ചേർന്നു കിടക്കുന്ന പ്രദേശത്തിന് അടുത്ത് ആണ് മൃതദേഹം മണ്ണിട്ട് മൂടിയത്.ഇതിനിടെ പ്രതി നടത്തിയ ഒരു നീക്കം കേസിൽ നിർണായകമായത്, അടുത്ത ദിവസം പെയ്ത കനത്ത മഴയിൽ മണ്ണ് അല്പം നീങ്ങിയതോടെ ഇയാള് പ്രദേശത്ത് മണ്ണിടാൻ തീരുമാനിച്ചു. പ്രദേശത്ത് മണ്ണ് മൂടാൻ എത്തിയ ജെ സി ബി ഡ്രൈവർ അഴുകിയ ഗന്ധം അനുഭവപ്പെട്ടത് പോലീസിനെ അറിയിച്ചു. ഉടൻ സ്ഥലത്ത് എത്തിയ പൊലീസ് പരിസരം പരിശോധിക്കുകയും മണ്ണിനടിയിൽ മൃതദേഹത്തിന്റെ കാൽ കാണുകയും ചെയ്തു. ഇതോടെ ആണ് അയൽവാസിയെ കസ്റ്റഡിയിൽ എടുത്തത്. തിരൂർ ഡിവൈഎസ്പി കെ.എ സുരേഷ് ബാബുവിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം ആണ് കേസ് അന്വേഷിക്കുന്നത്.

വെട്ടിച്ചിറ ഒരു ദന്താശുപത്രിയിൽ സഹായി ആയി ജോലി ചെയ്യുക ആയിരുന്നു പെൺകുട്ടി. പ്രദേശത്തെ സി സി ടി വികളും പെൺകുട്ടിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടിരുന്നില്ല. ജോലി സ്ഥലത്തേക്ക് പോവുന്ന വഴിയിലെ സി സി ടി വി ക്യാമറയില്‍ പെണ്‍കുട്ടി നടന്നു പോവുന്ന വ്യക്തമായ ദൃശ്യങ്ങൾ ഉണ്ട് എങ്കിലും പിന്നീട് എങ്ങോട്ട് ആണ് പോയത് എന്ന് അറിയാൻ കഴിഞ്ഞിരുന്നില്ല.