50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 50 ലക്ഷത്തിലധികം രൂപ വിലവരുന്ന 1078 ഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് (IX 346) വിമാനത്തിൽ 20-04-2021 ന് വൈകിട്ട് ഏകദേശം 06.30 മണിയോടുകൂടി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം, കരുവാരകുണ്ട് സ്വദേശി നസൂബിൽ നിന്നാണ് സ്വർണ്ണ മിശ്രിതം കണ്ടെടുത്തത്. സ്വർണ്ണ മിശ്രിതം ശരീരത്തിനുള്ളിൽ സ്വകാര്യ ഭാഗത്തു ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടു നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് പിടികൂടിയത്. ഉദ്യോഗസ്ഥർ ആണ് യാത്രക്കാരനെ

 

കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ കെ.വി.രാജൻ ബാബു.സി, സന്തോഷ് ജോൺ, ഇൻസ്പെക്ടർമാരായ പ്രതീഷ്.എം, മുഹമ്മദ് ഫൈസൽ.ഇ. ജയ്ദീപ് സി, ഹർഷിത് തിവാരി, ഹെഡ് ഹവിൽദാർമാരായ സന്തോഷ് കുമാർ.എം, ഇ.വി. മോഹനൻ എന്നിവർ ചേർന്നാണ് കള്ളക്കടത്തു സ്വർണം കണ്ടെടുത്തത്.