പാറ പൊട്ടിക്കുന്നതിനുള്ള വെടിമരുന്ന് പൊട്ടിത്തെറിച്ചു: തമിഴ്നാട് സ്വദേശി മരിച്ചു.
വേങ്ങര ചേറൂർ കിളിനക്കോട് കണ്ണേത്ത് ക്വാറിയിൽ പാറ പൊട്ടിക്കുന്നതിനുള്ള വെടിമരുന്ന് പൊട്ടിത്തെറിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. തേനി ജില്ലയിലെ ആണ്ടിപ്പട്ടി സ്വദേശി ചിന്ന രാജ് (50) ആണ് മരിച്ചത്. പാറ പൊട്ടിക്കുന്നതിന് സഹായിയായി നിൽക്കുന്നയാളാണ് ചിന്ന രാജ്.
പാറയിൽ കുഴിയെടുത്ത ശേഷം കരിമരുന്ന് നിറച്ച് കൂടെയുള്ളവർ കയറിപ്പോന്നതായിരുന്നു. തുടർന്നാണ് സ്ഫോടമുണ്ടായത്. ബാക്കി വന്ന കരിമരുന്ന് ഇയാളുടെ കയ്യിലുണ്ടായിരുന്നതായി കൂടെയുള്ളവർ. സഫോടനത്തിൽ നെഞ്ചിൻ്റെ ഭാഗം തകർന്നതിനാൽ പോക്കറ്റിൽ കരിമരുന്ന് സൂക്ഷിച്ചതായാണ് വിവരം. വേങ്ങര പോലീസ് ഇക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.