25 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ.
പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് നടത്തിയ പരിശോധനയിൽ 25 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. KL 08 AQ 3900 നമ്പർ ബൊലേറോ വാനിലാണ് കഞ്ചാവ് കടത്തിയിരുന്നത്.
മലപ്പുറം കാളിക്കാവ് ചെങ്കോട് തെക്കഞ്ചേരി വീട്ടിൽ റിനീഷ് (29), കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പ് തൊട്ടിയിൽ വീട്ടിൽ ഫർഷാദ് (28), വെള്ളയൂർ ആമപുയിൽ ഇരഞ്ഞിയിൽ വീട്ടിൽ മുഹമ്മദ് ഫെബിൻ (30) എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് കഞ്ചാവ് കാറിൽ കാളികാവ് കൊണ്ടു പോകവേ ആണ് ഇവർ പിടിയിൽ ആയത്. സ്റ്റപ്പിനി ടയറിനുള്ളിലും എഞ്ചിൻ റൂമിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
സ്‌ക്വാഡിന്‍റെ ചുമതലയുള്ള സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് അറിയിച്ചു.
പരിശോധന നടത്തിയ സംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണ കുമാർ, എക്സൈസ് ഇൻസ്‌പെക്ടർ ടി ആർ മുകേഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എസ് മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അലി, എം. എം അരുൺ കുമാർ, അഖിൽ.എൻ. എൽ, പി സുബിൻ, ഷംനാദ് എസ്, ആർ രാജേഷ്, എക്സ്സൈസ് ഡ്രൈവർ രാജീവ് എന്നിവരും ഉണ്ടായിരുന്നു.
തുടർ നടപടികൾക്കായി ഇവർ സഞ്ചരിച്ചു വന്ന വാനും തൊണ്ടി മുതലുകളും പ്രതികളെയും മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്.ബാലഗോപാലന് കൈമാറി.