Fincat

സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു.

ന്യൂഡല്‍ഹി: സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു. മൂത്ത മകന്‍  ആശിഷ് യെച്ചൂരിയാണ് മരിച്ചത്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു.

1 st paragraph

ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം മരിച്ചത്. ഗുഡ്ഗാവിലെ  മേദാന്ത ആശുപ്രത്രിയില്‍  കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണംസംഭവിച്ചത്.  35 വയസ്സായിരുന്നു.

 

രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന്  മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവില്‍, ന്യൂസ് 18 എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌

2nd paragraph