റഷ്യയില്‍ നിന്നും അരലക്ഷം മെട്രിക് ടണ്‍ ഓക്സിജന്‍ കപ്പല്‍ മാ‍ര്‍ഗം ഇന്ത്യയിലേക്ക്

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും. ഇന്ത്യയ്ക്ക് ഓക്സിജന്‍ നല്‍കാന്‍ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. നയതന്ത്രതലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ റഷ്യയില്‍ നിന്നും 50,000 മെട്രിക്ക് ടണ്‍ ഓക്സിജന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതായി കേന്ദ്രസ‍ര്‍ക്കാ‍ര്‍ അറിയിച്ചു.

റഷ്യയില്‍ നിന്നും കപ്പല്‍ മാര്‍ഗം അരലക്ഷം മെട്രിക് ടണ്‍ ഓക്സിജന്‍ ഇന്ത്യയില്‍ എത്തിക്കാനാണ് തീരുമാനം. ഇതോടൊപ്പം നാലു ലക്ഷം കുത്തിവയ്പിനുള്ള റെംഡെസിവിര്‍ എല്ലാ ആഴ്ചയും നല്‍കാമെന്നും റഷ്യ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. അതേസമയം ചൈനയില്‍ നിന്നും സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം വരേണ്ടതുണ്ടെന്ന് കേന്ദ്രസ‍ര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.