സമസ്ത മുശാവറ അംഗം ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ലിയാർ അന്തരിച്ചു.

കാളികാവ് : സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ലിയാർ (93 )അമ്പലക്കടവ് അന്തരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു നിര്യാണം. എസ്.വൈ.എസ്. സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പുത്രനാണ്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ദർസ് നടത്തിയ കുട്ടി മുസ്ലിയാർ വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു.

മലപ്പുറം ജില്ലയിലെ വാഴയൂർ, കാഞ്ഞിരപള്ളി നൂറുൽ ഹുദാ അറബിക് കോളെജ് ,കോട്ടയം താഴത്തങ്ങാടി , ഈരാറ്റുപേട്ട, വാഴയൂർ , കണ്ണാടിപ്പറമ്പ്, നിലമ്പൂർ ചന്തക്കുന്ന് , വെള്ളിപറമ്പ്, എടയാറ്റൂർ, തുവ്വൂർ , കോഴിക്കോട് പുതിയങ്ങാടി,കാരശ്ശേരി, എന്നിവിടങ്ങളിൽ ദർസ് നടത്തിയിട്ടുണ്ട്. സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം, നിലമ്പൂർ താലുക്ക് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ കാളികാവ് മേഖലാ പ്രസിഡന്റ് പദവികളും വഹിച്ചു.2009 മുതൽ സമസ്ത കേന്ദ്ര മുശാവറ അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.