Fincat

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് പോലിസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് പോലിസുകാർക്ക് സസ്പെൻഷൻ. തിരുവന്തപുരം ജില്ലയിലെ മലയിൻകീഴ്, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ പോലീസുകാരെയാണ് സസ്പെൻഡ് ചെയ്ത്.

 

1 st paragraph

മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹരീഷ്, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജിത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

 

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ട് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തതിനാണ് ഹരീഷിന് സസ്പൻഡ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ കൂടി എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്തിയെന്നതാണ് അജിത്തിനെ സസ്പെൻഡ് ചെയ്യാൻ കാരണം. തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് ഇരുവരെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്.

2nd paragraph