കേന്ദ്ര വാക്‌സിൻ നയത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു.
പൊന്നാനി: അതി ദാരുണമായി രാജ്യം കോവിഡ് മഹമാരിയിൽ ഞെരിഞ്ഞമരുന്ന സാഹചര്യത്തിലും കുത്തക മരുന്ന് കമ്പനികൾക്കനുകൂലമായി കൊണ്ടു വന്ന കേന്ദ്ര സർക്കാരിന്റെ വികലമായ വാക്‌സിൻ നയത്തിനെതിരെ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി വിവിധ മേഖലകളിൽ പ്രതിഷേധിച്ചു. വാക്സിനേഷൻ സാർവത്രിക സൗജന്യമാക്കുക, 50 ലക്ഷം വാക്സിനുകൾ കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കുക, കുത്തകകളെ സഹായിക്കുന്ന വാക്‌സിൻ നയം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടത്തിയത്.
ജംങ്ഷൻ, കറുകത്തിരുത്തി, കൊല്ലൻപടി, ചന്തപ്പടി, കിണർ, ആശുപത്രി, ബസ്റ്റാന്റ് എന്നിവിടങ്ങളിൽ നടത്തിയ പ്രതിഷേധ പരിപാടികൾക്ക് മുനിസിപ്പൽ പ്രസിഡന്റ് ടി.ബഷീർ, സി.വി ഖലീൽ, ടി.പി.ഒ മുജീബ്, ശിഹാബ്, ഹംസു, റാഫി, ഇബ്രാഹീം, ഇ.വി ഹനീഫ, റസാഖ് എന്നിവർ നേതൃത്വം നൽകി.