സരിതാ എസ് നായർക്ക് ആറു വർഷം തടവ്.

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിതാ എസ് നായർക്ക് ആറു വർഷം തടവ്. സോളാർ കേസില്‍ സരിത കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷാ വിധി പ്രസ്താവിച്ചത്. ആറ് വർഷം തടവും, 40000 രൂപ പിഴയുമാണ് ശിക്ഷ. ചതി,വഞ്ചന, ആൾമാറാട്ടം, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങളിലാണ് വിധി.

 

കോഴിക്കോടുള്ള വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 4270000 രൂപ സരിതയും, ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നതാണ് കേസ്. നടക്കാവ‌് സെൻറ് വിൻസെന്‍റ് കോളനി ‘ഫജർ’ ഹൗസിൽ അബ്​ദുൽ മജീദി​ന്‍റെ വീട്ടിലും ഓഫിസിലും സോളാർ പാനൽ നൽകാമെന്ന‌് പറഞ്ഞാണ് പ്രതികൾ പണം തട്ടിയെടുത്തത്. കൂടാതെ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ സോളാർ കമ്പനിയുടെ ബിസിനസ് പങ്കാളിയാക്കാമെന്നും പ്രതികൾ വാഗ്ദാനം ചെയ്തെന്നാണ് പരാതി. ലക്ഷ്മി നായർ, ആർ.ബി. നായർ എന്നീ പേരിലാണ് സരിത നായരും ബിജു രാധാകൃഷ്ണനും അബ്ദുൽ മജീദിനെ സമീപിച്ചത്.

കേസിലെ മുന്നാം പ്രതിയും,സരിതയുടെ ഡ്രൈവറുമായിരുന്ന മണിമോനെ കോടതി വെറുതെ വിട്ടിരുന്നു.. താന്‍ നിരപരാധിയെന്നും കോടതി വിധിയില്‍ സന്തോഷമുണ്ടെന്നുമായിരുന്നു മണി മോൻ്റെ പ്രതികരണം.

 

സരിത നായരുടെ മുൻ ഭർത്താവ് ബിജു രാധാകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. ക്വാറന്‍റീനിൽ ആയതിൽ ബിജു രാധാകൃഷ്ണൻ ഇന്ന് കോടതിയിൽ ഹാജരായില്ല. കേസിൽ ബിജു രാധാകൃഷ്ണൻ അവധിക്ക് അപേക്ഷ നൽകിയിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് സരിത കോടതിയിൽ വാദിച്ചത്. സോളാർ കമ്പനിയുടെ രണ്ടാമത്തെ ഡയറക്ടർ മാത്രമാണ്. കമ്പനിയുടെ ഒന്നാമത്തെ ഡയറക്ടറും ഒന്നാം പ്രതിയുമായ ബിജു രാധാകൃഷ്നാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും സരിത ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കോടതി ഈ വാദം അംഗീകരിച്ചില്ല.

 

 

സോളാർ തട്ടിപ്പ് കേസുകളിൽ അബ്ദുൾ മജീദിൻ്റെ പരാതിയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്. ഈ കഴിഞ്ഞ മാർച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു. സരിത നിരന്തരം ഹാജരാകാതെ വന്നിട്ടും ഒട്ടേറെ കോടതി വാറണ്ടുകളുണ്ടായിട്ടും,തൊഴിൽത്തട്ടിപ്പുകേസിൽ പ്രതിയായിട്ടും ഇവരെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടി വിവാദമായിരുന്നു. തുടർന്നാണ് കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നിന്നായിരുന്നു കോഴിക്കോട് കസബ പോലീസ് സരിതയെ അറസ്റ്റ് ചെയ്തത്. സോളാർ തട്ടിപ്പുകേസിൽ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതയ്ക്കെതിരേ വാറണ്ട് നിലനിൽക്കുന്നുണ്ട്.

 

 

പല കേസുകളിലും സരിതയ്ക്ക് എതിരെ വാറണ്ട് നിലവിലുണ്ടെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.

അതിനിടെ അബ്ദുൾ മജീദിന് കുറച്ച് പണം തിരികെ നൽകുകയും ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നൽകാമെന്നതടക്കം ചില ധാരണയ്ക്ക് ശ്രമം നടന്നിരുന്നു എങ്കിലും ആ ശ്രമവും പരാജയപ്പെട്ടിരുന്നു.

 

സോളാർ പരമ്പരയിലെ നിലവിലെ കേസുകൾ കൂടാതെ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​നി​ലും കെ.​ടി.​ഡി.​സി​യി​ലും ജോ​ലി വാ​ഗ്‌​ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ വാ​ങ്ങിയെന്ന പുതിയ പരാതിയിലും സ​രി​ത​ നായർക്കെ​തി​രെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓലത്താന്നി, തിരുപുറം സ്വദേശികളില്‍ നിന്ന് കെ.ടി.ഡി.സി, ബെവ്കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം കൈപ്പറ്റിയതായാണ് പരാതി.

 

ജോ​ലി വാ​ഗ്‌​ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി ഇ​രു​പ​തോ​ളം യു​വാ​ക്ക​ൾ​ക്ക് വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ ന​ൽ​കി എ​ന്നാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്‌​ത കേ​സ്. 11 ല​ക്ഷം ത​ട്ടി​യെ​ന്ന ഓ​ല​ത്താ​ന്നി സ്വ​ദേ​ശി അ​രു​ണിന്‍റെ പ​രാ​തി​യി​ൽ സ​രി​ത നാ​യ​രെ ര​ണ്ടാം പ്ര​തി​യാ​ക്കിയാണ് പൊ​ലീ​സ് കേ​സെ​ടു​ത്തത്. ഈ കേസിലും സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.