യു അബ്ദുള്‍ കരീം ഐ പി സ് ന് യാത്രയയപ്പ് നല്കി
മലപ്പുറം : എം എസ് പി കമാണ്ടന്റും എം എസ് പി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ മാനേജറുമായ യു അബ്ദുള്‍ കരീമിന് യാത്രയയപ്പ് കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് നല്കി. പിടിഎ യുടെ ഉപഹാരം പിടിഎ ഭാരവാഹികളായ പ്രസിഡന്റ് പ്രസാദ് കെ, വൈസ് പ്രസിഡന്റ് നൗഷാദ് മാമ്പ്ര, എ ഇ ചന്ദ്രന് തുടങ്ങിയവരും ജീവനക്കാരുടെ ഉപഹാരം ഹെഡ്മിസ്ട്രെസ് അനിത ടി ജി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രെസ്സ് ജയശ്രീ കെ യു എന്നിവരും ചേര്‍ന്ന് നല്കി.തുടര്‍ന്ന് നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് പ്രസാദ് കെ അധ്യക്ഷനായിരുന്നു.
വൈസ് പ്രസിഡന്റ് നൗഷാദ് മാമ്പ്ര, എ ഇ ചന്ദ്രന്, എം പരമേശ്വരന്, ജയശ്രീ കെ യു, അബ്ദുള്‍ വഹാബ് കെ എം, ഷീബ പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഓ അനിത ടി ജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആശാലത നന്ദിയും പറഞ്ഞു. തുടര്‍കാലം പൊതു ജീവിതത്തില്‍ സജീവമായി ഉണ്ടാവുമെന്ന് യു അബ്ദുള്‍ കരീം ഐപിഎസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.