അനുശോചനം രേഖപ്പെടുത്തി.
മലപ്പുറം : മലപ്പുറം ഡി സിസി പ്രസിഡന്റും യുഡിഎഫ് നിലമ്പൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ വി.വി പ്രകാശിന്റെ നിര്യാണത്തില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള ജില്ലാ കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ ബാബു കാര്ത്തികേയന് അനുശോചന പ്രമേയം അവതരിപ്പിച്ചു.
മലപ്പുറം ജില്ലാ പ്രസിഡന്റ് പി എച്ച് ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു, രഘു നാഥ് ,സുനില്‍ ചേലേമ്പ്ര ,അയ്യപ്പ നാട്ടാണത്ത് , അബൂബക്കര്‍ മാഷ് ,അഷ്റഫ് പൊന്നാനി ,മാനു കോട്ടക്കല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.