തിരൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ
തിരൂർ ടൗണിനോട് ചേര്‍ന്ന് താഴേപ്പാലം എംഇഎസ് റോഡിലെ 3 വീടുകളിലാണ് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടത്. പുലര്‍ച്ചെ അടുത്ത വീട്ടിലെ യുവാവാണ് ഇതിനെ നേരിട്ട് കണ്ടതായി പറയുന്നത്. ഇദ്ദേഹം പുലിയുടെ ഫോട്ടോയും എടുത്തിരുന്നു. വനം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.
തിരൂർ നഗരസഭയിലെ രണ്ടാം വാർഡിൽ പടിഞ്ഞാറേക്കര ഇബ്രാഹിമിന്റെ വീട്ടു പരിസരത്താണ് പുലിയെ കണ്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയുടെ കാൽപ്പാടുകൾ പരിശോദിച്ച് ഉറപ്പ് വരുത്തി. പുലർച്ചെ മൂന്ന് മണിയോടെ ജനലിനുള്ളിലൂടെയാണ് പുലിയെ കണ്ടതായി പറയുന്നത്