കുപ്പിവെള്ളത്തിന് 2 രൂപ അധികം; ചപ്പാത്തി കമ്പനിക്ക് 5000 രൂപ പിഴ

13 രൂപ വിലയുള്ള വെള്ളത്തിന് 15 രൂപ ഈടാക്കുകയായിരുന്നു. അമിത വില ഈടാക്കരുതെന്ന നിയമം നിലനില്‍ക്കെയാണ് നടപടി.

മലപ്പുറം: കുപ്പിവെള്ളത്തിന് രണ്ട് രൂപ അമിത വില ഈടാക്കിയതിനെ തുടര്‍ന്ന് ചപ്പാത്തി കമ്പനിക്ക് പിഴയിട്ട് ലീഗല്‍ മെട്രോളജി വകുപ്പ്, 5000 രൂപയാണ് കമ്പനിക്കെതിരെ പിഴയിട്ടത്. കിഴക്കേത്തലയില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെയാണ് നടപടിയുണ്ടായത്. 13 രൂപ വിലയുള്ള കുടിവെള്ളത്തിന് 15 രൂപ ഈടാക്കുകയായിരുന്നു. എടപ്പറ്റ പുളിയക്കോട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ആ മാസം 24-ാം തീയതിയാണ് പരാതിക്കാരനായ യുവാവ് ഒരു ലിറ്റര്‍ മിനറല്‍ വാട്ടര്‍ വാങ്ങിയത്. 13 രൂപ വിലയുള്ള വെള്ളത്തിന് 15 രൂപ ഈടാക്കുകയായിരുന്നു. അമിത വില ഈടാക്കരുതെന്ന നിയമം നിലനില്‍ക്കെയാണ് നടപടി.

യുവാവ് കടക്കാരനോട് അമിത വിലയാണെന്ന് പറഞ്ഞെങ്കിലും കടയുടമ വില കുറക്കാതെ 15 രൂപയുടെ ബില്‍ നല്‍കുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് ലീഗല്‍ മെട്രോളജി വകുപ്പിന്‍ പരാതിയുമായി എത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കടയുടമയില്‍ നിന്നും പിഴയീടാക്കിയത്.