മലപ്പുറം ജില്ലയിൽ 6 പഞ്ചായത്തുകളിൽ കൂടിനിരോധനാജ്‌ഞ.

മലപ്പുറം: 6 പഞ്ചായത്തുകളിൽ കൂടിനിരോധനാജ്‌ഞ. നേരത്തെ പ്രഖ്യാപിച്ചിരുന്ന 87 സ്ഥലങ്ങളിലും നിരോധനാജ്‌ഞ 14 വരെ നീട്ടി

എടരിക്കോട്, ഒഴൂർ, കരുളായി, കാവന്നൂർ, മക്കരപ്പറമ്പ, മൂത്തേടം പഞ്ചായത്തുകളിലാണ് പുതുതായി നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 9 മുതൽ 14 വരെയാണ്.

നേരത്തെ 2 ഘട്ടങ്ങളിലായി പ്രഖ്യാപിച്ചിരുന്ന 87 സ്ഥലങ്ങളിലും മെയ് 14 വരെ നിരോധനാജ്‌ഞ നീട്ടിയതായി കലക്‌ടർ അറിയിച്ചു.