തേരോട്ടം തെളിയിച്ച് വി.അബ്ദുറഹ്മാൻ ; താനൂരിൽ പി.കെ ഫിറോസിനെ പരാജയപ്പെടുത്തിയത് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ

താനൂരിൽ വി അബ്ദുറഹിമാൻ 985 വോട്ടുകൾക്ക് ജയിച്ചു.

താനൂരില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് തോറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാന്‍ ആണ് വിജയിച്ചത്.

മാറി മറിഞ്ഞ ഫലമാണ് മണ്ഡലത്തിലുണ്ടായത്. ആദ്യ ഘട്ടത്തില്‍ പി കെ ഫിറോസ് ലീഡ് നില നിര്‍ത്തിയിരുന്നുവെങ്കിലും അവസാന ഘട്ടത്തിലെ വോട്ടെണ്ണലിലാണ് തോല്‍വിയിലെക്ക് കൂപ്പുകുത്തിയത്. അവസാന ലാപ്പില്‍ 560 വോട്ടിന്റെ ലീഡാണ് അബ്ദുറഹ്മാനുണ്ടായിരുന്നത്

താനൂരിൽ വി അബ്ദുറഹിമാൻ 985 വോട്ടുകൾക്ക് ജയിച്ചു.