തിരൂർ ജില്ലാ ആസ്പത്രിയിൽ കോവിഡ് ചികിത്സാ സൗകര്യം വിപുലപ്പെടുത്തും
തിരൂർ: ജില്ലാ ആസ്പത്രിയിൽ കോവിഡ് ചികിത്സാ സൗകര്യം വിപുലപ്പെടുത്തും.മറ്റു ഒ.പി പരിശോധനകൾ മുടങ്ങാതെ തന്നെ കോവിഡ് രോഗികളുടെ ചികിത്സക്ക് സൗകര്യം ഒരുക്കും. അഭിമുഖം കഴിഞ്ഞ ഉദ്യോഗാർഥികളിൽ നിന്നും ആസ്പപത്രിയിൽ ആവശ്യമായ സ്റ്റാഫുകളുടെ നിയമനം ഉടൻ നടത്താൻ ആസ്പത്രി സൂപ്രണ്ടിന് നിയുക്ത എം.എൽ.എ നിർദ്ദേശം നൽകി.ആസ്പത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാനും നടപടികളെടുത്തു.നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ അധ്യക്ഷത വഹിച്ചു.


ജില്ലാ പഞ്ചായത്തംഗങ്ങളായ ഫൈസൽ എടശേരി, വി.കെ.എം.ഷാഫി, മുനിസിപ്പൽ ചെയർപേഴ്സൺ എ.പി.നസീമ, വൈസ് ചെയർമാൻ പി.രാമൻകുട്ടി, ആസ്പത്രി സൂപ്രണ്ട് ഡോ. ബേബി ലക്ഷ്മി, ഡോ. ജാവേദ്, വെട്ടം ആലിക്കോയ, എ. കെ. സൈതാലിക്കുട്ടി എന്നിവർ പങ്കെടുത്തു.
