നിയുക്ത എം എൽ എ കുറുക്കോളി മൊയ്തീന് കെ എം സി സി വരവേൽപ് നൽകി
തിരൂർ: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തിരൂരിലെത്തിയ നിയോജക മണ്ഡലം നിയുക്ത എം എൽ എ കുറുക്കോളി മൊയ്തീന് യു എ ഇ തിരൂർ നിയോജക മണ്ഡലം കെ എം സി സി വരവേൽപ് നൽകി. ദുബൈ കെ എം സി സി ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ ഷാൾ അണിയിച്ച് സ്വീകരിച്ചു.


ചടങ്ങിൽ യു എ ഇ തിരൂർ മണ്ഡലം കെ എം സി സി പ്രസിഡന്റ് കീഴേടത്തിൽ ഷാഫി ഹാജി അദ്ധ്യക്ഷത വഹിച്ചു. അബുദാബി തിരൂർ മണ്ഡലം കെ എം സി സി പ്രസിഡന്റ് ടി ഇ അബ്ദുൽ വഹാബ് സ്വാഗതവും എക്സിക്യുട്ടിവ് അംഗം അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
