കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ സഹായ കേന്ദ്രം ആരംഭിച്ചു

  കോവിഡ് വാക്‌സിനേഷന് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിന് മുതിര്‍ന്ന പൗരന്മാരെ സഹായിക്കാനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സഹായ കേന്ദ്രം ആരംഭിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസിലാണ് സഹായകേന്ദ്രം.വയോക്ഷേമ കോള്‍സെന്ററിന്റെ ഭാഗമായാണ് സഹായ കേന്ദ്രം പ്രവര്‍ത്തിക്കുക.

വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആവശ്യമുള്ളവരില്‍ നിന്നുംവിശദവിവരങ്ങള്‍ ശേഖരിച്ച് കോവിഡ് സൈറ്റില്‍ രേഖപ്പെടുത്തി അവരുടെ ഫോണിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ച് ഹെല്‍പ്പ് ഡെസ്‌ക് മുഖേന രജിസ്റ്റര്‍ ചെയ്യുകയുമാണ് ചെയ്യുന്നത്. സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന നിര്‍വ്വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി, സാമൂഹ്യസുരക്ഷാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍. സി.ടി നൗഫല്‍ എന്നിവര്‍ പങ്കെടുത്തു