നായകുറുകെ ചാടി ബൈക്കപകടം യുവാവ് മരിച്ചു.

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് സ്കൂൾ റോഡിൽ ബൈക്കപകടം.യുവാവ് മരിച്ചു.പാറമ്മൽ ജപ്പാൻ പടി സ്വദേശി  പൂണേരി സലാഹുദ്ധീൻ്റെ  മകൻ  സുഹൈൽ ആണ് മരണപ്പെട്ടത്.

ബുധനാഴ്ച രാത്രി 8 മണിക്ക് ബൈക്കിന് കുറുകെ നായ ചാടിയതാണ് അപകട കാരണം. അഴുക്ക് ചാലിലേക്ക് തെറിച്ച് വീണ സുഹൈലിനെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.