ലോക്ഡൗൺ: കേരളത്തിലൂടെയുള്ള 30 ട്രെയിൻ സർവീസുകൾ റദ്ദാക്കി

ശനിയാഴ്ച രാവിലെ ആറുമണി മുതൽ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനം പൂർണമായും അടച്ചിടുക.

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് എട്ടു മുതൽ ഒമ്പതു ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിവിധ ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി. 30 സർവീസുകളാണ് ദക്ഷിണ റെയിൽവെ റദ്ദാക്കിയത്.

തിരുനൽവേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊർണൂർ വേണാട്, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂർ ഇന്റർസിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീൻ -തിരുവനന്തപുരം വീക്ക്ലി എന്നീ ട്രെയിനുകളും അവയുടെ തിരിച്ചുള്ള സർവീസുകളുമാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകൾ

02695ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്02696തിരുവനന്തപുരം- ചെന്നൈ സൂപ്പർ ഫാസ്റ്റ്06627 ചെന്നൈ-മംഗലാപുരം എക്സപ്രസ്06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ്02695ചെന്നൈ-തിരുവനന്തപുരം02696 തിരുവനന്തപുരം-ചെന്നൈ06017ഷൊർണൂർ-എറണാകുളം06018എറണാകുളം-ഷൊർണൂർ06023ഷൊർണൂർ-കണ്ണൂർ06024കണ്ണൂർ-ഷൊർണൂർ06355കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ06356മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ06791തിരുനൽവേലി-പാലക്കാട്06792പാലക്കാട്-തിരുനൽവേലി06347തിരുവനന്തപുരം-മംഗലാപുരം06348മംഗലാപുരം-തിരുവനന്തപുരം06605മംഗലാപുരം-നാഗർകോവിൽ06606നാഗർകോവിൽ-മംഗലാപുരം02677ബെംഗളൂരു-എറണാകുളം02678എറണാകുളം-ബെംഗളൂരു06161എറണാകുളം-ബാനസവാടി06162ബാനസവാടി-എറണാകുളം06301ഷൊർണൂർ-തിരുവനന്തപുരം06302തിരുവനന്തപുരം-ഷൊർണൂർ0281കണ്ണൂർ-തിരുവനന്തപുരം02082തിരുവനന്തപുരം-കണ്ണൂർ06843തിരുച്ചിറപ്പള്ളി-പാലക്കാട്06844പാലക്കാട്-തിരുച്ചിറപ്പള്ളി06167തിരുവനന്തപുരം-നിസാമുദീൻ(വീക്കിലി)06168നിസാമുദീൻ-തിരുവനന്തപുരം(വീക്കിലി)

ശനിയാഴ്ച രാവിലെ ആറുമണി മുതൽ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനം പൂർണമായും അടച്ചിടുക.