ലോക്ഡൗൺ; മാർഗരേഖയായി
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ഏർപ്പെടുത്തുന്ന സമ്പൂർണ ലോക്ഡൗണുമായി ബന്ധപ്പെട്ട മാർഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാത്രി 7.30 വരെ പ്രവർത്തിക്കാമെന്ന് മാർഗരേഖ വ്യക്തമാക്കുന്നു. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തണം. പെട്രോൾ പമ്പുകൾ, കോൾഡ് സ്റ്റോറേജുകൾ, സുരക്ഷാ ഏജൻസികൾ എന്നിവയ്ക്കും പ്രവർത്തിക്കാം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളിൽ അവശ്യ സേവനങ്ങൾ നൽകുന്നവ മാത്രമെ പ്രവർത്തിക്കൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം. ട്രെയിനിങ്, റിസർച്ച്, കോച്ചിങ് സെന്ററുകളെല്ലാം ഇതിൽ ഉൾപ്പെടും.
എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. റെയിൽ, വിമാന സർവീസുകൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. ബാങ്കുകൾ രാവിലെ 10 മുതൽ ഒരു മണിവരെ പൊതുജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കും.
ലോക്ക്ഡൗൺ മാർഗരേഖ.
▪️ എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.
▪️ ചരക്കു വാഹനങ്ങൾ അനുവദിക്കും.
▪️ കോവിഡ് വാക്സിനേഷന് സ്വന്തം വാഹനത്തിൽ സഞ്ചരിക്കാം.
▪️ ഓട്ടോ, ടാക്സി എന്നിവയും, മറ്റു സ്വകാര്യ വാഹനങ്ങളും മരുന്ന്, അവശ്യസാധനങ്ങൾ എന്നിവ വാങ്ങുവാൻ വേണ്ടി മാത്രം പുറത്തിറങ്ങുക. ഗതാഗതം തടയും.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇൻഷുറൻസ് സ്ഥാപനങ്ങളും രാവിലെ 10 മുതൽ 1 മണിവരെ.
▪️പെട്രോൾ പമ്പുകൾ തുറക്കും.
▪️അവശ്യ സാധനങ്ങൾവിൽക്കുന്ന കടകൾക്കും ബേക്കറികൾക്കും പാൽ, പച്ചക്കറി, മത്സ്യ മാംസ കടകൾ രാവിലെ 6 മുതൽ രാത്രി 7.30 വരെ തുറക്കാം.
▪️ആരാധനാലയങ്ങളിൽ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കില്ല.
▪️ഇലക്ട്രീഷ്യൻ, പ്ലംബിങ് തൊഴിലാളികൾക്ക് രേഖകൾ കാണിച്ച് ജോലിക്ക് പോകാം.
▪️വർക്ക് ഷോപ്പുകളും അത്യാവശ്യ ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന കടമകളും തുറക്കാം.