Fincat

ചെറുകിട വ്യാപാരികൾക്ക് ഹോം ഡെലിവറി സൗകര്യം ഒരുക്കണം. കുറുക്കോളി മൊയ്തീൻ

തിരൂർ: കോവിഡ് മഹാമാരി അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രണങ്ങൾ അനിവാര്യം തന്നെയാണ്. എങ്കിലും പുതിയ നിയന്ത്രണങ്ങൾ വ്യാപാര മേഖലയിൽ, പ്രത്യേകിച്ചും ചെറുകിട വ്യാപാര മേഖലയിൽ വലിയ സ്തംഭനമാണ് വരുത്തിയിട്ടുള്ളത്. ചെറുകിട വ്യാപാരികൾക്കാണ് ഇത് മൂലം കടുത്ത പ്രയാസം നേരിടുന്നത്. കടകൾ തുറക്കാൻ കഴിയാത്തതിനാൽ അവരുടെ ജീവനോപാധി തന്നെ തടയപ്പെടുന്ന അവസ്ഥയാണ് വന്നിട്ടുള്ളത്.ഈ സാഹചര്യത്തിൽ കാർഷിക മേഖലയിലുണ്ടായ പോലെ വ്യാപാര മേഖലകളിലും കടുംകൈകൾ ഉണ്ടാകുന്നതിനെ ഭയപ്പെടണം.

1 st paragraph

ഇവരുടെ ദുരിതങ്ങൾ വർദ്ധിക്കാതിരിക്കാൻ ചെറുകിട വ്യാപാരികൾ പ്രത്യേകിച്ചും ഫാൻസി ഫൂട്ട് വെയർ, ടെക്സ്റ്റയിൽസ്, സ്റ്റേഷനറി തുടങ്ങിയ ഹോം ഡെലിവറി സൗകര്യം ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്ന് നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ സർക്കാറിനോട് ആവശ്യപ്പെട്ടു.