Fincat

ആരാധനാലയങ്ങള്‍ അടച്ചിടും; പെരുന്നാള്‍ നിസ്‌കാരത്തിന് അനുമതിയില്ല

തിരുവനന്തപുരം: നാളെ മുതല്‍ 16വരെ എല്ലാ ആരാധനാലയങ്ങളും അടച്ചിടുമെന്നും ഇവിടെ ഭക്തരെ അനുവദിക്കില്ലെന്നും ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പെരുന്നാള്‍ നിസ്‌കാരത്തിന് പ്രത്യേക അനുമതിയും നല്‍കിയിട്ടില്ല.

നോമ്പിനോടനുബന്ധിച്ചുള്ള പ്രാര്‍ഥനകള്‍ക്കായി നേരത്തെ പള്ളികളില്‍ 50 പേര്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇത്തവണയും മുസ്‌ലിം വിശ്വാസികള്‍ക്ക് പെരുന്നാള്‍ നിസ്‌കാരം വീട്ടിലാകാനാണ് സാധ്യത.