ലോട്ടറി തൊഴിലാളികളെ പട്ടിണിയിൽ നിന്നും സംരക്ഷിക്കണം

മലപ്പുറം: കോവിഡ് ആരംഭിച്ച നാൾ മുതൽ  പ്രതിസന്ധിയിലായ ക്ഷേമനിധിയിൽ അംഗങ്ങളായ എല്ലാ തൊഴിലാളികൾക്കും 5000 രൂപ ധനസഹായമായ് അനുവദിക്കണമെന്നും. കാലങ്ങളായ് സമ്മാനതുക കൈപറ്റാതെ ട്രഷറിയിൽ കെട്ടികിടക്കുന്ന നാലായിരം കോടിയോളം രൂപ പാവപ്പെട്ട ലോട്ടറി തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ ചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും.

 

ലോട്ടറിയുടെ മുഖവില നാൽപ്പത് രൂപയിൽ നിന്ന് മുപ്പത് രൂപയായി കുറക്കുകയും സമ്മാന ഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി സമ്മാനങ്ങളുടെ എണ്ണം കൂട്ടണമെന്നും ലോക് സൗണിന് ശേഷം നറുക്കെടുപ്പ് ആരംഭിക്കുമ്പോൾ 5000 രൂപയുടെ ടിക്കറ്റിനുള്ള കൂപ്പൺ സൗജന്യമായ് അനുവദിക്കണമെന്നും കേരള ലോട്ടറി തൊഴിലാളി വാട്സപ്പ് കൂട്ടായ്മ സംസ്ഥാന സമിതി ഓൺലൈൻ യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.യോഗം സംസ്ഥാന ചെയർമാൻ ദിലീപ് കോഴിക്കോട് നിയന്ത്രിച്ചു.

ഭരതൻ പരപ്പനങ്ങാടി, ലക്ഷ്മണൻ ബേപ്പൂര്, അക്ബർ അടി വാരം, ടി.വിജു, കുഞ്ഞികൃഷ്ണൻ കോഴിക്കോട്, ബിനുകുമാർ തിരുവനന്തപുരം, കൃഷ്ണൻ ഫറോക്ക്. എന്നിവർ ചർച്ചയിൽ പങ്കെടുത്തു.