മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ ആറ് ലക്ഷം കവിഞ്ഞു
മലപ്പുറം ജില്ലയില്‍ ആറ് ലക്ഷത്തിലധികം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ശനിയാഴ്ച വരെ 6,08,021 പേരാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നത്. രണ്ടാം ഘട്ട വാക്സിന്‍ വിതരണവും ഇതോടൊപ്പം നടക്കുന്നുണ്ട്.
4,99,497 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 1,08,524 പേര്‍ക്ക് രണ്ടാം ഡോസുമാണ് ഇതുവരെ നല്‍കിയത്. 38,647 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 27,097 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 15,374 പേര്‍ക്ക് ഒന്നാം ഡോസും 15,841 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,477 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,545 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,11,931 പേര്‍ ആദ്യഘട്ട വാക്‌സിനും 53,101 പേര്‍ രണ്ടാം ഘട്ട വാക്‌സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.