മീറ്റര്‍ റീഡിങ് സ്വയം എടുക്കാം
കോവിഡ് 19 ന്റെ അതി തീവ്ര വ്യാപനത്തെ തുടര്‍ന്ന് കെ. എസ്. ഇ. ബി. സെക്ഷന്‍ ഓഫീസുകളുടെ പരിധിയിലെ പല ഭാഗങ്ങളും കണ്ടെയിന്റെമെന്റ് സൊണുകളായി മാറുകയും മീറ്റര്‍ റീഡിംഗ് എടുക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമായി മീറ്റര്‍ റീഡിംഗ് എടുക്കാനുള്ള സംവിധാനം കെ.എസ്.ഇ.ബി. ഏര്‍പ്പെടുത്തി. ഇതിനായി ഉപഭോക്താവിന് കെ. എസ്.ഇ.ബി.യില്‍ നിന്നും എസ്.എം.എസ് മുഖേന ലഭിക്കുന്ന ലിങ്കില്‍ മീറ്ററിന്റെ ഫോട്ടോയും മീറ്റര്‍ റീഡിംഗ് ഉള്‍പ്പെടെയുള്ള വിവരങ്ങളും അപ്‌ലോഡ് ചെയ്ത് അയയ്ക്കാം. ഇങ്ങനെ ചെയ്യാത്തവരുടെ ഉപഭോഗത്തിന് മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ ഉപഭോഗത്തിന്റെ ശരാശരി ബില്‍ നിശ്ചയിച്ച് നല്‍കും. മാന്യ ഉപഭോക്താക്കള്‍ ഇതുമായി സഹകരിക്കണമെന്ന് മഞ്ചേരി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.