പെരുന്നാൾ ദിവസം സ്നേഹ വിരുന്നായി ജെ.സി.ഐ തിരൂരിന്റെ ബിരിയാണി വിതരണം
തിരൂർ: ചെറിയ പെരുന്നാൾ ദിവസം ബിരിയാണി പൊതിയുമായി ജെ.സി.ഐ തിരൂർ നഗരത്തിൽ.കോവിഡിനെതിരെ അഹോരാത്രം പ്രവർത്തിക്കുന്ന വ്യത്യസ്ത സർക്കാർ അര്ധസർക്കാർ സ്ഥാനപങ്ങൾ ഉൾപ്പെടെ 500ൽ അധികം ഭക്ഷണ പൊതികൾ നൽകിയതായി ജെ.സി.ഐ ഭാരവാഹികൾ അറിയിച്ചു.
ചെറിയ പെരുന്നാൾ ദിവസമായതിനാൽ നഗരത്തിലെ ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാത്തത് കൊണ്ടു തന്നെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിയ സാഹചര്യത്തിൽ ജെ.സി.ഐ തിരൂരിന്റെ ഭക്ഷണ വിതരണം പലർക്കും ആശ്വാസമേകി.
തിരൂർ പോലീസ് സ്റ്റേഷനിലെ പൊലീസുകാർക്കും,ട്രാഫിക് ഡിപാർട്മെന്റ് പോലീസുകാർക്കും വേണ്ടി സി.ഐ. ഫാർഷാദ് സർ ഭക്ഷണം ഏറ്റുവാങ്ങി.
തിരൂർ ജില്ല ആശുപത്രിയിലെ കോവിഡ് വാക്‌സിൻ ദീപാർട്മെന്റിലും കോവിഡ് വാർഡിലെ സ്റ്റാഫുകല്കും വേണ്ടി Dr.Unnikrishnan ഏറ്റുവാങ്ങി. തിരൂർ ഫയർ സ്റ്റേഷൻ ഓഫീസിലെ മുഴുവൻ സ്റ്റാഫുകൾക്കും, തിരൂർ പരിസരത്തുള്ള 100ൽ അതികം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കും, ബിൽഡിങ് സ്ക്യൂരിറ്റി ഗാർഡ്സ്, ദീർകദൂര വാഹനത്തിലെ ഡ്രൈവേഴ്‌സ് ,മീഡിയ പീപ്പിൾ തുടങ്ങിയവർക ഭക്ഷണം കൊടുക്കാൻ സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ജെ.സി.ഐ തിരൂർ പ്രസിഡന്റ് Dr.ഫവാസ് മുസ്റ്റഫയുടെ മേൽനോട്ടത്തിൽ നടന്ന പരിപാടിക്കു ജേർഷാദ് സൂണിസ്,ഒമർ ശരീഫ്,മനു ആന്റണി ,സലീം കടുങ്ങാതുകുണ്ടു,സാനിഷ് അചിപ്ര, ഹാഷിം, ഷംനാദ്, സാജിദ് പൂക്കയിൽ,അസീസ് മവുംകുന്നു,ജംഷാദ്, സത്യാനന്തൻ, തെസ്നി.ഷമീർ കളത്തിങ്കൽ, സുനിൽ കാവുങ്ങൾ എന്നിവർ നേതൃത്വം നൽകി.