കു​വൈ​ത്തി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഭാ​ഗി​ക ക​ർ​ഫ്യൂ ഇന്ന് അവസാനിച്ചു

കുവൈത്ത് സിറ്റി:  വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച ഒ​ന്നു​മു​ത​ൽ ക​ർ​ഫ്യൂ അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭായോഗം തീരുമാനിച്ചതോടെയാണ് കർഫ്യൂവിന് അവസാനമായത് .അ​തേ​സ​മ​യം, ക​ർ​ഫ്യൂ അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും വ്യാ​പാ​ര നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കും. രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടേ​ണ്ട​ത്. റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, അ​റ്റ​കു​റ്റ​പ്പ​ണി സേ​വ​ന​ങ്ങ​ൾ, ഫാ​ർ​മ​സി​ക​ൾ, ഫു​ഡ്​ മാ​ർ​ക്ക​റ്റി​ങ്​ ഒൗ​ട്ട്​​ലെ​റ്റു​ക​ൾ, പാ​ര​ല​ൽ മാ​ർ​ക്ക​റ്റ്, മെ​ഡി​ക്ക​ൽ ആ​ൻ​ഡ്​ സ​പ്ലൈ​സ്​ എ​ന്നി​വ​ക്ക്​ വി​ല​ക്ക്​ ബാ​ധ​ക​മ​ല്ല.

ഒരു വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്തിൽ തിയേറ്ററുകളും ഇന്ന് മുതൽ പ്രവർത്തിക്കും 2020 മാ​ർ​ച്ച്​ എട്ട് മുതലാണ് രാജ്യത്ത് ​ തി​യ​റ്റ​റു​ക​ൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്.ഒരു വര്ഷത്തോളമായ അടച്ചിടൽ ഈ മേഖലയെ സാമ്പത്തികമായി തകർത്തിരുന്നു രാജ്യത്ത് വാക്‌സിനേഷൻ അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി സാധാരണ ജീവിതത്തിലേക്ക് അതിവേഗം മടങ്ങാനാണ് അധികൃതർ ലക്ഷ്യമിടുന്നത്