Fincat

തമിഴ്നാട് സ്വദേശിയെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പൊന്നാനി: തമിഴ്നാട് സ്വദേശിയെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ കടത്തിണ്ണയിലാണ് തമിഴ്‌നാട് സ്വദേശിയും പൊന്നാനി കുണ്ടുകടവ് പരിസരം താമസിച്ച് വന്നിരുന്നതുമായ മാണിക്യം(50)നെ മരിച്ച നിലയിൽ കണ്ടെത്തിയത്.

1 st paragraph

ഇയാൾ പൊന്നാനി പ്രദേശത്ത് വിറകുകൊത്താൻ പോയിരുന്ന ആളാണെന്ന് പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊന്നാനി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വെളിയംകോട് മെട്രോ ആംബുലൻസ് പ്രവർത്തകരും, സ്ഥലത്തെ പോലീസ്, ട്രോമാകെയർ എന്നിവരും ചേർന്ന് മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി