Main Banner

വ്യാപാരികള്‍ നില്‍പ്പു സമരം നടത്തി

മലപ്പുറം : വ്യാപാരി വ്യവസായി യൂത്ത് വിംഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മലപ്പുറം ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും ഞങ്ങള്‍ക്കും ജീവിക്കണം എന്ന തലക്കെട്ടില്‍ നില്‍പ്പ് സമരം നടത്തി .ലോക്ഡൗണിന്റെ പേരില്‍ വ്യാപാരികള്‍ക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമം അവസാനിപ്പിക്കുക, ബാങ്ക് ലോണുകള്‍ പലിശ രഹിത മൊറോട്ടോറിയം പ്രഖ്യാപിക്കുക ,ചെറുകിട വ്യാപാര മേഖലയെ തകര്‍ത്ത് വിദേശ കുത്തകകള്‍ക്ക് വഴിയൊരുക്കുന്ന സമീപനം ഒഴിവാക്കുക, കോവിഡ് വാക്‌സിന്‍ വ്യാപാരികള്‍ക്ക് മുന്‍ഗണന നല്‍കുക,

1 st paragraph

രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലയായ വ്യാപാര മേഖലയെ പട്ടിണിയിലേക്ക് തള്ളിവിടരുത് എന്നും, കെട്ടിട വാടകയും കരന്റ് ബില്ലും ഒഴിവാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഉന്നയിച്ചുള്ള സമരം ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളും പങ്കാളികളായതായി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയില്‍ അറിയിച്ചു.