ട്രിപ്പിൾ ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് ഈ പറയുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.
ട്രിപ്പിൾ ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.
1.കടകൾ (ഗ്രോസറി ഷോപ്പുകൾ, ഫിഷ് മാർക്കറ്റുകൾ തുടങ്ങിയവ) ഉച്ചക്ക് 2.00 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു.
2.ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ. രാത്രി 07.00 മണിയോടുകൂടി ഹോട്ടലുകൾ അടക്കേണ്ടതാണ്.
3.അത്യാവശ്യകാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ അവരവരുടെ റേഷൻ കാർഡ് കൈവശം കരുതേണ്ടതാണ്. റേഷൻ കാർഡ് നമ്പറിൽ അവസാന അക്കം ഒറ്റ നമ്പർ ആയവർ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും, അവസാന അക്കം ഇരട്ട നമ്പർ ആയവർ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മാത്രമേ അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി പുറത്തിറങ്ങുവാൻ പാടുകയുള്ളു.