Main Banner

തീരദേശത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി

എടപ്പാള്‍: കടൽ ക്ഷോഭത്തിൻ്റെ ഭാഗമായി ദുരിതം അനുഭവിക്കുന്ന പൊന്നാനി മണ്ഡലത്തിലെ പാലപ്പെട്ടി, വെളിയങ്കോട് മേഖലയിലെ തീരപ്രദേശങ്ങളിലും, പ്രയാസപ്പെടുന്ന കുടുംബങ്ങളെയും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ, വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം,

1 st paragraph

ജില്ലാ പഞ്ചായത്തംഗങ്ങളായ വി കെ എം ഷാഫി, ഫൈസൽ ഇടശ്ശേരി, എ പി സബാഹ്, പി കെ സുബൈർ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയിൽ എന്നിവരടങ്ങുന്ന സംഘം സന്ദർശനം നടത്തി,

2nd paragraph

ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് അശ്റഫ് കോക്കൂർ, അഹമ്മദ് ബാഫഖി തങ്ങൾ, ഷാനവാസ് വട്ടത്തൂർ ,കെ സി ശിഹാബ്, ഷമീർ ഇടിയാട്ടയിൽ, അഷ്റഫ് ആലുങ്ങൽ, എൻ പി മൊയ്തുട്ടി ഹാജി, സവാദ് വെളിയങ്കോട്, മജീദ് കല്ലിങ്ങൽ, ഷബീർ മാങ്കുളം എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

നാശ നഷ്ടങ്ങൾ സംഭവിച്ചവർക്ക് സഹായങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾക്ക് അധികൃതരമായി ബന്ധപ്പെട്ട് സത്വര നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉറപ്പ് നൽകി.